dd

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗത്തിനും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരായ ഹർജി നിലനിൽക്കില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിലപാട് സുപ്രീംകോടതി ഇന്നലെ ശരിവച്ചതിൽ എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തി.

യൂത്ത് മൂവിമെന്റ് സംസ്ഥാന സെക്രട്ടറി നെടുമങ്ങാട് രാജേഷ് ഉദ്ഘാടനം ചെയ്‌തു. തുടർന്ന് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ഡോ.പി.പല്പു സ്മാരക യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ മുഖ്യപ്രഭാഷണം നടത്തി.യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ മണ്ണന്തല മുകേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം അനു രാമചന്ദ്രൻ സ്വാഗതവും സൈബർ സേന സംസ്ഥാന വൈസ് ചെയർമാൻ ഡഞ്ചു ദാസ് നന്ദിയും പറഞ്ഞു. യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ മുല്ലൂർ വിനോദ് കുമാർ,ആറ്റിങ്ങൽ ദീപു,അരുൺ തോട്ടത്തിൽ,വിജയൻ കാട്ടിൽ,വിപിൻ ലാൽ,സി.ജി.രാജേന്ദ്ര ബാബു മണ്ണന്തല,രാജീവ്‌ കമലേശ്വരം,ജ്യോതിഷ് കരമന,മനിലാൽ,വിജിത്ത്,സുജികുമാർ മുക്കോലക്കൽ,അനിൽകുമാർ,സജി നന്തൻകോട്,തൊഴുവൻകോട് വിജി,രഞ്ജിത്ത് തിരുമല,കണ്ണൻ ജഗതി,രഞ്ജിത്ത്,രാഹുൽ,ഉണ്ണിക്കൃഷ്ണൻ,തമ്പുരു, ആറ്റുകാൽ വിപിൻ,അജി കല്ലമ്പള്ളി,സുജിത് കോവളം,മനു പയറ്റുവിള,അജീഷ് എന്നിവർ നേതൃത്വം നൽകി.