നെയ്യാറ്റിൻകര: വിനോദ സഞ്ചാര കേന്ദ്രമായ ഈരാറ്റിൻപുറത്ത് ഒരു ജീവൻകൂടി പൊലിഞ്ഞ ദുരവസ്ഥയ്ക്ക് നഗരസഭയും എം.എൽ.എയും സംസ്ഥാന സർക്കാരും മറുപടി പറയണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ജെ.ജോസ് ഫ്രാങ്ക്ളിൻ ആവശ്യപ്പെട്ടു. ഈരാറ്റിൻപുറത്ത് മുമ്പും നിരവധിപേർ നദിയിൽ വീണ് മരിച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രമെന്ന് പ്രഖ്യാപിക്കുകയും നടപ്പാതയും ചില കെട്ടിടവും നിർമ്മിക്കുകയുമല്ലാതെ മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടില്ല. ചെങ്കുത്തായ പാറകളും അപകടകരമായ പാറക്കെട്ടുകളും നദിയുടെ ആഴവും സഞ്ചാരികൾക്ക് ബോധ്യപ്പെടുത്താനുള്ള സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടില്ലെന്നും ജോസ് ഫ്രാങ്ക്ളിൻ ആരോപിച്ചു.