
നെയ്യാറ്റിൻകര : ബിന്ദു അരുവിപ്പുറത്തിന്റെ കവിത സമാഹാരമായ ' കവിതകളുടെ പെരുമഴക്കാലം ' എന്ന പുസ്തകത്തിന്റെ പ്രകാശനം കെ.ആൻസലൻ.എം.എൽ.എ നിർവഹിച്ചു.വിനോദ് വൈശാഖി ഏറ്റുവാങ്ങി പുസ്തകപരിചയവും നടത്തി.സുഗതസ്മൃതി തണലിടത്തിൽ നടന്ന ചടങ്ങിൽ സിന്ധു ഷാജി അദ്ധ്യക്ഷത വഹിച്ചു.വിശിഷ്ടാതിഥിയായി ഡോ.സി.ഉദയകല, മുഖ്യാതിഥികളായി ഡോ.ബിജു ബാലകൃഷ്ണൻ, എൻ.എസ്.സുമേഷ് കൃഷ്ണൻ, ഷൈജു അലക്സ്, ആശാകിഷോർ, മണികണ്ഠൻ മണലൂർ, പ്രദീപ്തൃപ്പരപ്പ്, എ.കെ.അരുവിപ്പുറം,അജയൻ അരുവിപ്പുറം എന്നിവർ സംസാരിച്ചു.