നെയ്യാറ്റിൻകര: താലൂക്ക് സപ്ലൈഓഫീസ് പരിധിയിൽ കരുംകുളം പഞ്ചായത്തിൽ ഉൾപ്പെട്ട എഫ്.പി.എസ് 1106334-ാം നമ്പർ റേഷൻ കടയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ കടയുടെ ലൈസൻസ് താലൂക്ക് സപ്ലൈ ഓഫീസർ താൽക്കാലികമായി റദ്ദ് ചെയ്തു. കടയിൽനിന്നും റേഷൻ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1106341 -ാം നമ്പർ കടയിൽ നിന്നും റേഷൻ വാങ്ങാവുന്നതാണ്.