കാട്ടാക്കട: ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാടിന് മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയുടെ സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവ വേദിയിൽ ജനതാബാലവേദി വൈസ് പ്രസിഡന്റ് അനശ്വർ ദേവ് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരയംശശിക്ക് കൈമാറി. ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി.സുനിൽകുമാർ,ജനത പ്രസിഡന്റ് എ.ജെ.അലക്സ് റോയ്,സെക്രട്ടറി എസ്.രതീഷ് കുമാർ, ലൈബ്രേറിയൻ എസ്.ബിന്ദു കുമാരി,വിഗേഷ്.എസ്.എസ്,അരുൺ.സി.ജി.രാജ് തുടങ്ങിയവർ പങ്കെടുത്തു.