sajeevmohan

മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ സ്വാമി ഉദിത് ചൈതന്യയുടെ കാർമ്മികത്വത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിന്റെ നാലാം ദിവസമായ ഇന്ന് രാവിലെ 6മുതൽ ചടങ്ങുകൾ ആരംഭിക്കും.6ന് വിഷ്ണു സഹസ്രനാമജപം,7മുതൽ ഭാഗവത പാരായണം,8ന് പ്രഭാഷണം,9.30 മുതൽ ഭാഗവത പാരായണം,11ന് പ്രഭാഷണം,ഉച്ചയ്ക്ക് 1ന് പ്രസാദ ഊട്ട്,2ന് ഭാഗവത പാരായണം,3.30ന് പ്രഭാഷണം,വൈകിട്ട് 5.15ന് കർഷക കർഷക തൊഴിലാളി സംഗമം,ശ്രീകൃഷ്ണാവതാരം (ദൃശ്യാവിഷ്‌കാരം),കംസവധം (ദൃശ്യാവിഷ്‌കാരം),6.15 മുതൽ പ്രഭാഷണം.പ്രത്യേക പരിപാടിയായി ഉണ്ണിയൂട്ട്,ഉറിയടി എന്നിവ നടക്കും.