തിരുവനന്തപുരം: യുണൈറ്റഡ് മർച്ചന്റ്സ് ചേംമ്പറിന്റെ(യു.എം.സി) നേതൃത്വത്തിൽ പുത്തരികണ്ടം മൈതാനത്തുനിന്ന് വ്യാപാരി ക്ഷേമ ബോർഡ് ഓഫീസിലേക്ക് ഇന്ന് രാവിലെ 10ന് മാർച്ചും ധർണയും നടത്തും. യു.എം.സി സംസ്ഥാന അദ്ധ്യക്ഷൻ ജോബി വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. ക്ഷേമ ബോർഡ് വഴി വ്യാപാരിക്ക് ലഭിക്കേണ്ട ക്ഷേമ പെൻഷൻ വെട്ടിക്കുറച്ചതിലും മരണപ്പെട്ട വ്യാപാരികളുടെ ആശ്രിതർക്ക് നൽകേണ്ട മരണാനന്തര സഹായം വൈകിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ് ധർണ നടത്തുന്നത്.