തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് നടപ്പിലാക്കുന്ന 'സമന്വയം' (ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിഴിഞ്ഞ് നടക്കും.ശനിയാഴ്ച രാവിലെ 10ന് ബി.ആർ ഓഡിറ്റോറിയത്തിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.കമ്മിഷൻ ചെയർമാൻ എ.എ റഷീദ് അദ്ധ്യക്ഷത വഹിക്കും.എം.വിൻസെന്റ് എം.എൽ.എ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ പി.എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തും.