
കുഞ്ഞിനൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളുമായി നടി അമല പോൾ. കുട്ടികളുടെ സാധനങ്ങൾ വിൽക്കുന്ന ഒാൺലൈൻ സൈറ്റുമായി കൊളാബ് ചെയ്തുകൊണ്ടാണ് അമല പോസ്റ്റ് പങ്കുവച്ചത്. നിരവധി ആരാധകരാണ് കമന്റ് പങ്കുവയ്ക്കുന്നത്.
തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളാണ് അമല പോൾ. കഴിഞ്ഞവർഷം നവംബറിലായിരുന്നു അമല പോളും ജഗദ് ദേശായിയും വിവാഹിതരായത്.
ജൂൺ 11 നാണ് ഇരുവർക്കും ആൺകുഞ്ഞ് ജനിച്ചത്. ഇളൈ എന്നാണ് കുഞ്ഞിന്റെ പേര്. ജനുവരി 4 നാണ് താൻ അമ്മയാകാൻ ഒരുങ്ങുന്ന വിശേഷം അമല പങ്കുവച്ചത്. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തു എത്തുന്നത്.
എന്നാൽ 2019 ൽ റിലീസ് ചെയ്ത തമിഴ് ചിത്രം മൈനയാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. മൈന വൻ ഹിറ്റാകുകയും തമിഴ് നാട് സർക്കാരിന്റെ മികച്ച നടി പുരസ്കാരം ലഭിക്കുകയും ചെയ്തു. തുടർന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
ബ്ളെസി സംവിധാനം ചെയ്ത ആടുജീവിതം ആണ് നായികയായി ഇൗവർഷം ശ്രദ്ധേയമായ അമല ചിത്രം. ലെവൽക്രോസ് ആണ് അവസാനം റിലീസ് ചെയ്ത ചിത്രം.