
ആറ്റിങ്ങൽ: പിരപ്പമൺകാട് പാടശേഖരത്തിൽ നടന്ന കൊയ്ത്തുത്സവം അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ഒറ്റാൽ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്കാരം നേടിയ ജോഷി മംഗലത്തിന് പാടശേഖരസമിതിയുടെ ആദരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ നൽകി. പ്രദേശത്തിന്റെ ടൂറിസം വികസനത്തിന് കൈത്താങ്ങായി ആറ്റിങ്ങൽ ലയൺസ് ക്ലബ് സംഭാവന ചെയ്ത 10 വിശ്രമ ബെഞ്ചുകൾ മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി ഏറ്റുവാങ്ങി. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പാടശേഖരസമിതി പ്രസിഡന്റ് സാബു.വി.ആർ സ്വാഗതവും പാടശേഖരസമിതി സെക്രട്ടറി എ. അൻഫാർ നന്ദിയും പറഞ്ഞു. മുദാക്കൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.പി.നന്ദു രാജ്,വാർഡ് മെമ്പർ വി.ഷൈനി,ടി.ബിജു,കൃഷി ഓഫീസർ വൈ. ജാസ്മി പാടശേഖരസമിതി ലീഗൽ അഡ്വൈസർ അഡ്വ.ജി.കെ.പ്രദീപ്,ഉപദേശക സമിതി അംഗങ്ങളായ അഡ്വ.വി.എൽ.ദിലീപ്,ബി.രാജീവ്, എസ്.ശരുൺകുമാർ, വിജുകോരാണി,ശിവപ്രസാദ്,ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ശ്രീധരൻ നായർ,സൗഹൃദസംഘം കൺവീനർ ബിജു മാറ്റാടിയിൽ,റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രദേശത്തിന്റെ ടൂറിസം സാദ്ധ്യതകൾക്ക് ഇണങ്ങുംവിധം വയലോര പാർക്കും ഓപ്പൺ ജിംനേഷ്യവും ആരംഭിക്കുന്നതിന് ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ച് സൗഹൃദസംഘം അടൂർ പ്രകാശ് എം.പിക്ക് നിവേദനം നൽകി.