
വർക്കല: പുന്നമൂട് റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും പുന്നമൂട് എൻ.എസ്.എസ് കരയോഗം ഹാളിൽ സാഹിത്യകാരൻ ഡോ.ബി.ഭുവനേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ എസ്. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.10,12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ അസോസിയേഷൻ കുടുബാംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു.സെക്രട്ടറി മോഹനൻ.പി സ്വാഗതവും ട്രഷറർ മോഹൻദാസ്.കെ നന്ദിയും പറഞ്ഞു.അസോസിയേഷൻ കുടുബംഗാങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.