
ചിറയിൻകീഴ്: ശാർക്കര ശ്രീനാരായണ ഗുരുദേവൻ ട്രസ്റ്റ് ഭാരവാഹികൾക്കും ട്രസ്റ്റ് ബോർഡ് അംഗങ്ങൾക്കുമുള്ള തിരിച്ചറിയൽ കാർഡുകളുടെ ആദ്യഘട്ട വിതരണോദ്ഘാടനം ഡോ.ബി സീരപാണി അഴൂർ ബിജുവിന് കൈമാറി നിർവഹിച്ചു.ട്രസ്റ്റ്- ഗുരുക്ഷേത്ര സമിതി സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് ട്രഷറർ പി.എസ്.ചന്ദ്രസേനൻ, എസ്.എൻ.ജി ട്രസ്റ്റ് ലൈഫ് മെമ്പർ രാജൻ സൗപർണിക,യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,ഉണ്ണിക്കൃഷ്ണൻ ഗോപിക, സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ,കടകം ശാഖ പ്രസിഡന്റ് ബാലാനന്ദൻ, ക്ഷേത്ര കാര്യദർശി ജി.ജയചന്ദ്രൻ,പുതുക്കരി ശാഖാ സെക്രട്ടറി ഗോപിനാഥൻ തെറ്റിമൂല, എസ്.എൻ ട്രസ്റ്റ് ബോർഡംഗം ബൈജു തോന്നയ്ക്കൽ, ഗുരു ക്ഷേത്ര വനിത ഭക്തജന സമിതി പ്രസിഡന്റ് വത്സല പുതുക്കരി,സെക്രട്ടറി ബീന ഉദയകുമാർ,വിജയ അനിൽകുമാർ, ഇന്ദിര കടയ്ക്കാവൂർ, ഹർഷ എന്നിവർ പങ്കെടുത്തു.