വർക്കല: കഥകളി മേളം ആചാര്യൻ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ ജന്മശതാബ്ദി പ്രമാണിച്ച് വർക്കലഅരങ്ങ് കഥകളി രംഗകലാവേദിയുടെ ആഭിമുഖ്യത്തിൽ 20ന് വൈകിട്ട് 5ന് പുന്നമൂട് ഹൃഷികേശ ക്ഷേത്രം ഒാഡിറ്റോറിയത്തിൽ ഹരിശ്ചന്ദ്രചരിതം കഥകളി അവതരിപ്പിക്കും.കലാമണ്ഡലം ബിജു,കലാഭാരതി വാസുദേവൻ,കലാരംഗം ബിജുലാൽ,പുലിയൂർക്കോട് ഹരി,പകൽക്കുറി മനോജ്,കലാരംഗം സായികൃഷ്ണ, കുമാരി പ്രാർത്ഥന,കലാമണ്ഡലം സുരേന്ദ്രൻ, പരിമണം മധു,കലാനിലയം സുഭാഷ്ബാബു,കലാരംഗം ശ്രേയസ്,ഓയൂർ രാജൻ തുടങ്ങിയ കലാകാരന്മാർ പങ്കെടുക്കും.