
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. യു.ഡി.എഫ് പ്രതിസന്ധിയിലാണ്. ബി.ജെ.പിയിൽ ആഭ്യന്തര കലഹം രൂക്ഷവും. ചേലക്കര മണ്ഡലം ഉൾപ്പെടുന്ന തൃശൂരിലാണ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒരു സീറ്റ് കിട്ടിയത്. കോൺഗ്രസ് വോട്ടുമറിച്ചതടക്കമുള്ള പരാതികളിൽ അന്വേഷണ കമ്മിഷനെ വെച്ചെങ്കിലും റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. ചേലക്കരയിൽ റെക്കോഡ് ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ജയിക്കും. 2019ലെ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് വേർഷൻ 2 ആണ് പാലക്കാട്. കേന്ദ്രത്തിന് കേരളത്തോടുളള പകവീട്ടൽ സമീപനവും അതിനോട് മൗനം പാലിക്കുന്ന യു.ഡി.എഫ് നിലപാടും തിരഞ്ഞെടുപ്പിൽ ചർച്ചയാവുമെന്ന് അദ്ദേഹം പറഞ്ഞു.