ചേരപ്പള്ളി : തോളൂർ ചെമ്പക മംഗലം ഭദ്രകാളി ക്ഷേത്രത്തിലെ 8-ാമത് ഭാഗവത സപ്താഹ ജ്ഞാന യജ്ഞത്തിന്റെ ഭാഗമായി നാളെ രാവിലെ 10ന് രുഗ്‌മിണി സ്വയംവര ഘോഷയാത്രയും തുടർന്ന് രുഗ്മിണി സ്വയംവരവും നടക്കും. ഇന്നും നാളെയും രാവിലെ 5ന് ഹരിനാമകീർത്തനം, 5.30 ന് ഗണപതിഹോമം, 7ന് ഭാഗവത പാരായണം, ഉച്ചയ്ക്ക് 12ന് ആത്മീയ പ്രഭാഷണം, 1ന് പ്രസാദ ഉൗട്ട്, വൈകിട്ട് ദീപാരാധന, 8ന് യജ്ഞശാലയിൽ ദീപാരാധന.ഇന്ന് രാവിലെ വിശേഷാൽപൂജ ഗോവിന്ദാഭിഷേകം, നാളെ രാവിലെ 10ന് ആര്യനാട് അയ്യൻകാലാമഠം ഭഗവതി ക്ഷേത്ര സന്നിധിയിൽ നിന്നും വിവിധ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന രുഗ്‌മിണി സ്വയംവര ഘോഷയാത്ര ക്ഷേത്രസന്നിധിയിൽ സമാപിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റ് സി.എം. ഭുവനേന്ദ്രനും സെക്രട്ടറി അഡ്വ. സി.എസ്. അജേഷും അറിയിച്ചു.