
തിരുവനന്തപുരം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പുസ്‌തകോത്സവം സമാപിച്ചു. ജില്ലയിലെ 600ഓളം ലൈബ്രറികൾ പങ്കെടുത്തു. മേളയോടനുബന്ധിച്ച് സെമിനാറുകൾ,പുസ്‌തക പ്രകാശനങ്ങൾ,കവിയരങ്ങുകൾ തുടങ്ങി സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി.മുരളിയുടെ അദ്ധ്യക്ഷതയിൽ ഡോ.ടി.എൻ.തോമസ് ഐസക്കാണ് മേള ഉദ്ഘാടനം ചെയ്‌തത്. വി.ജോയി എം.എൽ.എ മുഖ്യാതിഥിയായിരുന്നു.