ko

തിരുവനന്തപുരം: ലോക ഭക്ഷ്യ ദിനത്തിൽ കൃഷിയിറക്കി സുഭിക്ഷ ഗ്രാമമാകാൻ വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്.ജില്ലയിൽ ഭക്ഷ്യധാന്യ ഉത്പാദനവും സാമ്പത്തിക നേട്ടവും കൈവരിച്ച് അടുത്ത ഒരു വർഷം കൊണ്ട് പഞ്ചായത്തിലെ മുഴുവൻ തരിശ് ഭൂമികളിൽ കൃഷിയോഗ്യമാക്കുകയാണ് ലക്ഷ്യം.നെൽ കൃഷി,മരച്ചീനി,പയർ വർഗങ്ങൾ,പച്ചക്കറി,വാഴ മറ്റ് ഫല വർഗങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തരിശിട്ട സ്ഥലം കൃഷി യോഗ്യമാക്കുന്നതിനുള്ള യജ്ഞത്തിൽ യുവജന ക്ലബുകൾ,സംഘടനകൾ,സ്വാശ്രയ സംഘങ്ങൾ,രാഷ്ട്രീയ പാർട്ടികൾ,കാർഷിക സംഘടനകൾ,സർവീസ് സഹകരണ ബാങ്കുകൾ എന്നിവരെ പങ്കാളികളാക്കും.മുട്ടയ്ക്കാട് ചിറയിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ബോധി തീർത്ഥ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ,വൈസ് പ്രസിഡന്റ് ചിത്രലേഖ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോജ്,സുഗന്ധി,അഷ്ടപാലൻ,കൃഷി ഓഫീസർ എസ്.ശ്രീജ,അസിസ്റ്റന്റ് കൃഷി ഓഫീസർ കുമാരി സുനിത,അശ്വതി,കാർഷിക കർമ്മസേന സെക്രട്ടറി അരുൺ,ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.