
പരീക്ഷാഫലം
തിരുവനന്തപുരം: കേരള സർവകലാശാല ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.പി.എഡ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.keralauniversity.ac.in വെബ്സൈറ്റിൽ.
എം.ബി.എ. (ഫുൾടൈം/ ട്രാവൽ ആന്റ് ടൂറിസം/പാർട്ട്ടൈം/ ഈവനിംഗ്) കോഴ്സുകളുടെ 25ന് ആരംഭിക്കുന്ന (മേഴ്സിചാൻസ് - 2018, 2014, 2009, 2006 സ്കീം) പരീക്ഷകൾ തിരുവനന്തപുരം തൈയ്ക്കാട് കിറ്റ്സ്, യു.ഐ.എം കൊല്ലം, യു.ഐ.എം ആലപ്പുഴ എന്നിവിടങ്ങളിൽ നടത്തും.
14,15,16,17 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.സി.എ ജൂലായ് പ്രാക്ടിക്കൽ പരീക്ഷകൾ 22,23,24,25 തിയതികളിലേയ്ക്ക് മാറ്റി.
10മുതൽ 18വരെ നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. കോംപ്ലിമെന്ററി സ്റ്റാറ്റിസ്റ്റിക്സ് ജൂലായ് പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു.
ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.വോക്. ട്രാവൽ ആൻഡ് ടൂറിസം പരീക്ഷയുടെ പ്രാക്ടിക്കൽ 21,22 തീയതികളിൽ അതത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തും.
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ ബി.എസ്സി/ബി.കോം നവംബർ പരീക്ഷയ്ക്ക് പിഴകൂടാതെ 23വരെയും 150 രൂപ പിഴയോടെ 26വരെയും 400 രൂപ പിഴയോടെ 28വരെയും അപേക്ഷിക്കാം.
എം.ബി.എ. (ഫുൾടൈം/ട്രാവൽ ആൻഡ് ടൂറിസം/പാർട്ട്ടൈം/ ഈവനിംഗ്) ജൂലായ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 15ന് നടത്താനിരുന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം. പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല
പരീക്ഷാ തീയതിഎട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി(ബേസിക്ക് സയൻസ്-കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഇന്റഗ്രേറ്റഡ് എം.എ ലാംഗ്വേജസ്-ഇംഗ്ലീഷ് (പുതിയ സ്കീം 2020 അഡ്മിഷൻ റെഗുലർ സെപ്തംബർ 2024) പരീക്ഷകൾ ഒക്ടോബർ 29 മുതൽ നടക്കും.പരീക്ഷയ്ക്ക് അപേക്ഷിക്കാംഅഞ്ചാം സെമസ്റ്റർ ബിവോക്ക് (2022 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2021വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്കീം) പരീക്ഷകൾക്ക് ഒക്ടോബർ 24 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോബർ 28വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ ഒന്നുവരെയും അപേക്ഷ സ്വീകരിക്കും.മൂന്നാം സെമസ്റ്റർ ബിവോക്ക് (2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതിയ സ്കീം) പരീക്ഷകൾക്ക് ഒക്ടോബർ 28വരെ ഫീസ് അടച്ച് അപേക്ഷിക്കാം.പ്രാക്ടിക്കൽമൂന്നാം സെമസ്റ്റർ ബിഎഡ് (2023 അഡ്മിഷൻ റെഗുലർ ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 21മുതൽ നടക്കും.