ആറ്റിങ്ങൽ: ആലംകോട് - മീരാൻകടവ് റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ചെക്കാലവിളാകം മുതൽ മീരാൻകടവ് പാലം വരെയുള്ള റോഡിന്റെ പുനർനിർമ്മാണ പ്രവൃത്തികൾ 18ന് ആരംഭിക്കും.അതിനാൽ അന്ന് രാവിലെ 8മുതൽ വാഹന ഗതാഗതം താത്കാലികമായി 15 ദിവസത്തേയ്ക്ക് നിരോധിച്ചു.അഞ്ചുതെങ്ങ് ഭാഗത്ത് നിന്ന് ചെക്കാലവിളാകം ഭാഗത്തേയ്ക്കും തിരിച്ചുമുള്ള വാഹനങ്ങൾ മുഞ്ഞമൂട് പാലം ആനത്തലവട്ടം പാലം ബീച്ച് റോഡ് ജംഗ്ഷൻ തെക്കുംഭാഗം വഴി പോകണം.