തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പീച്ച് ആൻഡ് ഹിയറിംഗിന്റെ(നിഷ്)​ അസിസ്റ്റീവ് ടെക്നോളജിയെക്കുറിച്ചുള്ള കോൺഫറൻസ് 'എംപവർ -2024,​ 17 മുതൽ 19 വരെ നടക്കും. ഇന്ന് വൈകിട്ട് 5.30ന് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ജി. പ്രിയങ്ക,​കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക,​ പ്രൊഫ.എം. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ബംഗളൂരു,​ ഐ.ഐ.ടി ഡൽഹി,​ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ,​ കേരള സ്റ്റാർട്ട് അപ്പ് മിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് കോൺഫറൻസ് നടക്കുന്നത്.