തിരുവനന്തപുരം: നെഹ്‌റു യുവകേന്ദ്രയും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും ചേർന്ന് പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി നടത്തുന്ന പ്രശ്‌നോത്തരിയുടെ സീസൺ 4 മത്സരങ്ങൾ ഇന്ന് കാര്യവട്ടം എൽ.എൻ.സി.പി സ്റ്റേഡിയത്തിൽ തുടങ്ങും.രാവിലെ 9.30ന് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് മത്സരം ഉദ്ഘാടനം ചെയ്യും. വി.മുരളീധരൻ അദ്ധ്യക്ഷത വഹിക്കും.എൽ.എൻ.സി.പി റീജിയണൽ ഹെഡ് ഡോ.ജി.കിഷോർ,നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം.അനിൽ കുമാർ,സെൻട്രൽ യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോ.എ.രാധാകൃഷ്ണൻ നായർ,സന്ദീപ് കൃഷ്ണൻ.പി എന്നിവർ സംസാരിക്കും.