തിരുവനന്തപുരം: അഡ്വ.വി.ജെ.തങ്കപ്പന്റെ സ്മരണാർത്ഥം രൂപീകരിക്കുന്ന ഫൗണ്ടേഷന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് വൈ.എം.സി.എ ഹാളിൽ മന്ത്രി ജി. ആർ.അനിൽ നിർവഹിക്കും.വിവിധ സഹായ പദ്ധതികളുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഗ്രന്ഥശാല,പഠനകേന്ദ്രം എന്നിവയുടെ ഉദ്ഘാടനം സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ.പ്രകാശ് ബാബുവും,വി.ജെ.തങ്കപ്പൻ സ്മാരക പുരസ്‌കാരത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തനും,ഫോട്ടോ അനാഛാദനം സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എയും നിർവഹിക്കും.