1

വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജിൽ ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.യു.എൻ ഡബ്ലിയു.എഫ്.പി ഇന്ത്യയുടെ ഡെപ്യൂട്ടി കൺട്രി ഡയറക്ടർ ഡോ.നോസോമി ഹാഷിമോട്ടോ മുഖ്യപ്രഭാഷണം നടത്തി. കാർഷിക സർവകലാശാല ഡീൻ ഓഫ് ഫാക്കൽറ്റി ഡോ.റോയ് സ്റ്റീഫൻ,പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.അനിത് കെ.എൻ,ഗവേഷണ വിഭാഗം മേധാവി ഡോ.ഫൈസൽ.എം.എച്ച്,സർവകലാശാല ജനറൽ കൗൺസിൽ അംഗം ഡോ.തോമസ് ജോർജ്,അക്കാഡമിക് കൗൺസിൽ അംഗം ഡോ.റഫീക്കർ.എം,സെമിനാർ സെക്രട്ടറി ഡോ.ബീല.ജി.കെ, എന്നിവർ സംസാരിച്ചു.