ചേരപ്പള്ളി : ആര്യനാട് ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് കേരള സർക്കാരിന്റെ പ്ളാൻ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരുകോടിരൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും എൻ.സി.സിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന മിയാമാക്കി വനത്തിന്റെ ഉദ്ഘാടനവും ഇന്ന് രാവിലെ 9ന് ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിക്കും.ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ അദ്ധ്യക്ഷനാകും.