photo

നെടുമങ്ങാട്: പനയമുട്ടം കോതകുളങ്ങര ചെമ്പൻകോട് ദേവീക്ഷേത്രത്തിൽ മോഷണം. ഒൻപത് കാണിക്ക വഞ്ചികളിൽ 8 എണ്ണം തകർത്ത നിലയിലാണ്. നട തുറക്കാനായി മേൽശാന്തി എത്തിയപ്പോഴാണ് മോഷണം അറിയുന്നത്. നാണയത്തുട്ടുകൾ കാണിക്കവഞ്ചിക്ക് പുറത്തെറിഞ്ഞ ശേഷം നോട്ടുകൾ മാത്രമാണ് മോഷ്ടാവ് കൊണ്ടുപോയത്. കുറച്ച് ദിവസം മുൻപാണ് കാണിക്ക വഞ്ചിയിൽ നിന്നും പണം ശേഖരിച്ചതെന്നും നല്ലൊരു തുക നഷ്ടമായതായി കരുതുന്നുവെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. നെടുമങ്ങാട് പൊലീസ് കേസെടുത്തു. അന്നുതന്നെ പാലോട്, വെഞ്ഞാറമുട് സ്റ്റേഷൻ പരിധിയിലും മോഷണങ്ങൾ നടന്നതായി പൊലീസ് സ്ഥിരീകരിച്ചു.മോഷണ പരമ്പരയ്ക്ക് പിറകിൽ ഒരാളാണോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.