മലയിൻകീഴ് : കാട്ടാക്കട ഉപജില്ലാ സ്‌കൂൾ ശാസ്ത്രസാമൂഹിക ശാസ്ത്രഗണിത ശാസ്ത്രപ്രവൃത്തി പരിചയഐ.ടി മേള പേയാട് സെന്റ് സേവ്യേഴ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ഷാജി, കാട്ടാക്കട എ.ഇ.ഒ എസ്.ബീനാകുമാരി,ആർ.ബി.ബിജുദാസ്,ശോഭന, ഫ്‌ളോറൻസ് സരോജം,എസ്.ബിന്ദു,സെന്തിൽകുമാർ,എസ്.സുധ,ജി.ആർ.മിനി,കെ.കെ.സുനിൽ, ഡി.ഡി.ഫസിൽദാസ് എന്നിവർ സംസാരിച്ചു.ശാസ്ത്ര മേള 18.ന് സമാപിക്കും.