
തിരുവനന്തപുരം: ഡോ.യശോധരൻസ് ആർഷ ഇന്റർനാഷണൽ മോഡൽ സ്‌കൂൾ വാർഷികാഘോഷം ഒന്നാം ക്ലാസുകാരി വേദിക.എ.നായർ ഉദ്ഘാടനം ചെയ്തു.ഏഴാം ക്ലാസുകാരൻ ഋഷി എസ്.നായർ അദ്ധ്യക്ഷത വഹിച്ചു.ഇംഗ്ലീഷ് ഭാഷയിൽ കുട്ടികളുടെ പ്രകടനം കാണികളെ അത്ഭുതപ്പെടുത്തി. മനഃശാസ്ത്രജ്ഞനും വിദ്യാഭ്യാസ ചിന്തകനും ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ മുഖ്യാചാരയനുമായിരുന്ന ഡോ.എം.ആർ.യശോധരനാണ് സ്‌കൂളിന്റെ ഡയറക്ടർ.