1

വിഴിഞ്ഞം: തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രതന്ത്രി കെ.എം.മന മാധവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി.ഇന്ന് മുതൽ എല്ലാ ദിവസവും രാവിലെ 10.45ന് ആനപ്പുറത്ത് എഴുന്നള്ളിപ്പ്,ഉച്ചയ്ക്ക് 12.30ന് അന്നദാന സദ്യ,വൈകിട്ട് 6.30ന് ഡാൻസ്,രാത്രി 8ന് വീണകച്ചേരി,9ന് മോഹിനിയാട്ടം.

ശനിയാഴ്ച വൈകിട്ട് 6.30ന് കഥാപ്രസംഗം,രാത്രി 8ന് കരോക്കെ ഗാനമേള,3ന് വൈകിട്ട് 5ന് തിരുവല്ലം പൂരം,രാത്രി 8ന് ഡാൻസ്,4ന് വൈകിട്ട് 6.30ന് തിരുവാതിര,രാത്രി 8ന് ഗാനമേള,5ന് വൈകിട്ട് 6.30ന് നാമമധുരം,രാത്രി 8ന് നാടകം,6ന് വൈകിട്ട് 6.30ന് തിരുവാതിര,രാത്രി 8ന് ഗാനമേള.7ന് വൈകിട്ട് 6.30ന് നൃത്തനൃത്യങ്ങൾ,രാത്രി 8.30ന് കഥകളി.8ന് വൈകിട്ട് 6.30ന് തിരുവാതിര,രാത്രി 7.30ന് ഗാനമേള,9ന് ഉച്ചയ്ക്ക് 2ന് ആറാട്ട് എഴുന്നള്ളിപ്പ്,3ന് ക്ഷേത്രത്തിലാദ്യമായി നടക്കുന്ന തിരുവല്ലം പൂരത്തിന് ചൊവ്വല്ലൂർ മോഹനവാരിയരുടെ നേതൃത്വത്തിൽ 50 ലേറെ കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളവും ആനകളും ഉണ്ടാകുമെന്ന് ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി.ബിനു അറിയിച്ചു.