തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ 17 -ാമത് വയലാർ രാമവർമ്മ സാംസ്‌കാരിക ഉത്സവം 21 മുതൽ 27 വരെ കിഴക്കേകോട്ട കാർത്തിക തിരുനാൾ തിയേറ്ററിൽ നടക്കും. 21ന് വൈകിട്ട് 6.30ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. കലാപരിപാടികളുടെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിക്കും. തുടർന്ന് ചലച്ചിത്ര പിന്നണിഗായകൻ പന്തളം ബാലൻ നയിക്കുന്ന വയലാർ ഗാനസന്ധ്യ.22ന് വൈകിട്ട് 5.30ന് സാംസ്‌കാരിക സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പിന്നണി ഗായകരായ രവിശങ്കറും അഖില ആനന്ദും നയിക്കുന്ന ഗാനസന്ധ്യ. 23ന് വയലാർ രാമവർമ്മ സാഹിത്യസമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ വയലാർ സാഹിത്യ പുരസ്‌കാരം ജോർജ്ജ് ഓണക്കൂറിന് അദ്ദേഹം സമർപ്പിക്കും. തുടർന്ന് മണക്കാട് ഗോപനും സരിതാരാജും നയിക്കുന്ന ഗാനസന്ധ്യ.24ന് വൈകിട്ട് 5.30ന് സാംസ്‌കാരിക സമ്മേളനം വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 25ന് സാംസ്‌കാരിക സമ്മേളനം ആന്റണി രാജു എം.എൽ.എയും, 26ന് സമാപനസമ്മേളനം മന്ത്രി ജി. ആർ. അനിലും ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായ ജി.രാജ്‌മോഹൻ, മുക്കംപാലമൂട് രാധാകൃഷ്ണൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.