തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ ജൈവവൈവിദ്ധ്യ സംരക്ഷണ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. 21ന് വൈകിട്ട് 5.30ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ.കെ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.യൂത്ത് ഐഡിയേഷൻ ചലഞ്ച് വിജയികൾക്കുള്ള പുരസ്‌കാരം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തൻ വിതരണം ചെയ്യും.പരിസ്ഥിതി വകുപ്പ് സെക്രട്ടറി ഡോ.രത്തൻ ഖൽക്കർ,കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് കെ.പി സുധീർ,യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ സന്തോഷ് കുമാർ.കെ.ആർ തുടങ്ങിയവർ പങ്കെടുക്കും.