hi

വെഞ്ഞാറമൂട്: കുട്ടികളുടെ നാടക വേദിയായ രംഗപ്രഭാതിന്റെ സ്ഥാപകൻ ഗുരു കെ.കൊച്ചുനാരായണ പിള്ളയുടെ സ്മരണാർത്ഥം കഴിഞ്ഞ പതിനഞ്ചു ദിവസമായി രംഗപ്രഭാതിൽ നടന്ന ദേശീയ സാംസ്‌കാരിക ഉത്സവത്തിന്റെ സമാപന സമ്മേളനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം.ബിജുകുമാർ ഉദ്ഘാടനം ചെയ്തു.കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അഫ്സൽ അദ്ധ്യക്ഷത വഹിച്ചു.സാഹിത്യകാരൻ മടവൂർ കൃഷ്ണൻ കുട്ടി മുഖ്യാതിഥിയായി.സ്കൂൾ ഹെഡ്മിസ്ട്രസ് അമ്പിളി,ശർമിത ചന്ദ്രൻ,സജിത്ത് എന്നിവർ സംസാരിച്ചു.എസ്.അനിൽ സ്വാഗതവും ആരതി കൃഷ്ണ നന്ദിയും പറഞ്ഞു. രംഗപ്രഭാത് പ്രസിഡന്റ്‌ കെ.എസ്.ഗീത,ചീഫ് കോഓർഡിനേറ്റർ എസ്.ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.