തിരുവനന്തപുരം: കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനസേഷൻ (കെ.എൽ.ഇ.ഒ) സംസ്ഥാന സമ്മേളനം നന്ദാവനം പാണക്കാട് ഹാളിൽ തുടങ്ങി. ഇന്ന് രാവിലെ 10ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി മുഖ്യപ്രഭാഷണം നടത്തും.ഉച്ചയ്ക്ക് 2ന് നടക്കുന്ന സുഹൃദ് സമ്മേളനം കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും.വി.എസ്.ശിവകുമാർ മുഖ്യപ്രഭാഷണം നടത്തും. 3.30ന് വനിതാസമ്മേളനം ജെബിമേത്തർ എം.പി ഉദ്ഘാടനം ചെയ്യും. ഉമ തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 6ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പി.സി വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.നാളെ രാവിലെ 11ന് നടക്കുന്ന പ്രതിനിധി സമ്മേളനം കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും.ഉച്ചയ്ക്ക് 3.30ന് നടക്കുന്ന സമാപന സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്‌ഘാടനം നിർവഹിക്കും. കെ.എൽ.ഇ.ഒ സംസ്ഥാന പ്രസിഡന്റ് നൈറ്റോ ബേബി അരീക്കൽ, ജനറൽ സെക്രട്ടറി ജോൺ കെ.സ്റ്റീഫൻ, ട്രഷറർ ബിനു വർഗീസ്, വർക്കിംഗ് പ്രസിഡന്റ് എസ് കരുണാകരൻ എന്നിവർ നേതൃത്വം നൽകും.