photo

തിരുവനന്തപുരം: ദ ലാ ട്രസ്റ്റ് ഏർപ്പെടുത്തിയ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2023ലെ പുരസ്‌കാരത്തിന് നിയമപണ്ഡിതനും നിയമോപദേഷ്ടാവുമായ എൻ.കെ ജയകുമാറും ഈ വർഷത്തെ പുരസ്‌കാരത്തിന് മാദ്ധ്യമപ്രവർത്തകനായ വെങ്കിടേഷ് രാമകൃഷ്ണനും അർഹരായി. 50,000രൂപയും ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ ചിത്രം ആലേഖനം ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അഭിഭാഷകൻ,​ന്യായാധിപൻ,​നിയമപണ്ഡിതൻ,​മാദ്ധ്യമപ്രവർത്തകൻ,പൊതുപ്രവർത്തകൻ എന്നീ നിലകളിൽ സമർപ്പിത സേവനം നൽകിയവരിൽ നിന്നാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 26ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് ട്രസ്റ്റ് ചെയർമാൻ പി.സന്തോഷ്‌കുമാർ അറിയിച്ചു. സെക്രട്ടറി പ്രേംകുമാർ.കെ, ട്രഷറർ സുരേഷ്.എസ്,അംഗങ്ങളായ ഷമീം.എസ്,ശിവലാൽ.എസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.