gopi-sundhar

മലയാളികൾക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപിസുന്ദർ. വ്യക്തി ജീവിതത്തിലെ തീരുമാനങ്ങളിലും സംഭവങ്ങളിലും പലപ്പോഴും ശ്രദ്ധാകേന്ദ്രമാകാറുള്ള ആളുമാണ് ഗോപിസുന്ദർ.

പങ്കാളികളായിരുന്ന അഭയ ഹിരൺമയി, അമൃത സുരേഷ് എന്നിവരുമായുള്ള അടുപ്പവും വേർപിരിയലും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. കഴിഞ്ഞ ജന്മദിനത്തിൽ ഗായിക മയോനി എന്ന പ്രിയനായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. പെൺസുഹൃത്തുക്കൾക്കൊപ്പം ചിത്രം പങ്കുവയ്ക്കുമ്പോഴൊല്ലാം ഗോപി സുന്ദർ വിമർശനം നേരിടാറുണ്ട്. എന്നാൽ ഇപ്പോൾ പുതിയ സഹചാരിയെ പരിചയപ്പെടുത്തുകയാണ് ഗോപിസുന്ദർ.

ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവ‌രെയെല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികൾക്കും, ഇവളാണ് എന്റെ കല്യാണി എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. കഴുത്തിൽ ചുവപ്പ് റിബൺ കെട്ടിയ ഒരു നായകുട്ടിയോടൊപ്പമുള്ള ചിത്രമാണ് ഗോപിസുന്ദർ പങ്കുവച്ചത്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.