
തിരുവനന്തപുരം: രണ്ട് ദിവസങ്ങളിലായി മാസ്കോട്ട് ഹോട്ടൽ കൺവെൻഷൻ സെന്ററിലെ ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നുവന്ന കെ.ടി.ഡി.സി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു.കെ.ടി.ഡി.സിയിലെ ഔട്ട്സോഴ്സ് തൊഴിലാളികളെ നേരിട്ട് നിയമിക്കുക,തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക,ചെന്നൈയിലെ സാംസങ് ഇന്ത്യ കമ്പനിയിലെ തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം,തൊഴിലിടങ്ങളിലെ മാനസിക സമ്മർദം അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.പുതിയ ഭാരവാഹികളായി അഡ്വ.കല്ലറ മധു (പ്രസിഡന്റ്),എസ്.ശ്രീകുമാർ (ജനറൽ സെക്രട്ടറി),സി.ആർ.രചന (ട്രഷറർ) എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെയും,48 അംഗ സംസ്ഥാന കമ്മറ്റിയെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിമാരായ കെ.എസ്.സുനിൽ കുമാർ,കെ.എൻ.ഗോപിനാഥ് എന്നിവർ പങ്കെടുത്തു.