തിരുവനന്തപുരം: വേണാട് ഗിൽഡ് ഒഫ് സൈക്യാട്രിസ്റ്റ് ഐ.എം.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ വാരാചരണം സംഘടിപ്പിച്ചു. ' തൊഴിലിടങ്ങളിലെ മാനസികാരോഗ്യം' എന്ന വിഷയത്തെക്കുറിച്ചുള്ള പാനൽ ചർച്ച മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ:അരുൺ ബി.നായർ നയിച്ചു.ഡോ:ഷീന ജി. സോമൻ, ജെ.സന്ധ്യ, ജസ്റ്റിന തോമസ്, ശാരിക.ജെ, ഗിരിജ സുരേന്ദ്രൻ, ഡോ:നിർമ്മൽ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.തൊഴിലിടങ്ങളിൽ ഊഷ്മളമായ വ്യക്തിബന്ധങ്ങൾ വികസിപ്പിക്കുകയും നിശ്ചിതമായ ജോലി സമയം ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു.