fr-eujin-perera

തിരുവന്തപുരം: മുൻമന്ത്രി എം.വി.രാഘവന്റെ സ്മരണയ്ക്കായി എം.വി.ആർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ എം.വി.ആർ പുരസ്കാരം തിരുവനന്തപുരം ലെത്തീൻ അതിരൂപത വികാരി ജനറാൾ ഫാ. യൂജിൻ പെരേരയ്ക്ക് നൽകും. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നവംബർ 6ന് രാവിലെ 10.30ന് പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പുരസ്കാരം നൽകും.ട്രസ്റ്റ് ചെയർമാൻ സി.പി.ജോൺ അദ്ധ്യക്ഷത വഹിക്കും.