ktct-over-all

കല്ലമ്പലം: കിളിമാനൂർ സബ് ജില്ലാ ശാസ്ത്രമേളയിൽ കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂൾ 949 പോയിന്റ് നേടി ഓവറാൾ ചാമ്പ്യന്മാരായി.683 പോയിന്റ് നേടി കിളിമാനൂർ ഗവൺമെന്റ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും 636 പോയിന്റ് നേടി തട്ടത്തുമല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശാസ്ത്രമേളയിൽ ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ എൽ.പി,യു.പി,എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും.സോഷ്യൽ സയൻസ് മേളയിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങൾ ഒന്നാം സ്ഥാനവും ഐ.ടി മേളയിൽ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം പ്രവൃത്തി പരിചയമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കെ.ടി.സി.ടി നേടി.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐ.ടി പ്രവൃത്തി പരിചയമേളകളിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ 40 വിദ്യാർത്ഥികളെയും രണ്ടാം സ്ഥാനം നേടിയ 33 വിദ്യാർത്ഥികളെയും മൂന്നാം സ്ഥാനത്തിന് അർഹരായ 22 കുട്ടികളെയും പങ്കെടുത്ത മുഴുവൻ കുട്ടികളെയും ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ക്ളബ് കൺവീനേഴ്സ് മറ്റ് അദ്ധ്യാപക അനദ്ധ്യാപകർ എന്നിവരെയും സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ്,ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം.എസ്.ബിജോയ്,ഹൈസ്കൂൾ പ്രിൻസിപ്പൽ എം.എൻ.മീര,സ്കൂൾ ചെയർമാൻ എ.നഹാസ്,കൺവീനർ യു.അബ്ദുൽ കലാം എന്നിവർ അനുമോദിച്ചു.