k

തിരുവനന്തപുരം: ആർ.എസ്.പി സംസ്ഥാന നേതൃക്യാമ്പ് 19, 20 തീയതികളിൽ നെയ്യാർ ഡാമിനു സമീപമുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. 19ന് രാവിലെ 10ന് ആർ.എസ്.പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽ നിന്നുള്ള 130 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ അറിയിച്ചു.