തിരുവനന്തപുരം: വിഴിഞ്ഞം പൂവാർ മെയിൻ റോഡ് ഊറ്ററ ശ്രീചിദംബരനാഥ ക്ഷേത്രത്തിൽ തേക്കുമരത്തിൽ കൊടിമരം നിർമ്മിക്കുന്നതിനുള്ള വൃക്ഷപൂജയും വൃക്ഷച്ഛേദനവും കൊടിമര ഘോഷയാത്രയും 20മുതൽ ആരംഭിക്കും. എരുമേലി പെരുമ്പട്ടി ശ്രീമഹാദേവ മഹാവിഷ്ണുക്ഷേത്രത്തിൽ നടത്തുന്ന വൃക്ഷപൂജയ്ക്കും വൃക്ഷച്ഛേദനത്തിനും ക്ഷേത്രതന്ത്രി കെ.കെ.അനിരുദ്ധനും ക്ഷേത്രം സ്ഥാനപതി കെ.യു.ശിവദാസ് ആചാരിയും ശില്പി മാന്നാർ അനന്തൻ ആചാരിയും കൈമനം സുനിൽ പ്രസാദ് ആചാരിയും കാർമ്മികത്വം വഹിക്കും.21ന് ഉച്ചയോടെ ആരംഭിക്കുന്ന കൊടിമര ഘോഷയാത്ര 22ന് വൈകിട്ട് 4.30ന് ഊറ്ററ ക്ഷേത്രത്തിൽ എത്തും.