k

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശമ്പള ബില്ലുകൾ ഉൾപ്പെടെയുള്ളവയിൽ കാലതാമസം വരുത്തരുതെന്നും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ സർക്കുലർ. സർക്കാർ തലത്തിലുള്ള അപ്രൂവ് അതോറിറ്റി സമയബന്ധിതമായി ബില്ലുകൾക്ക് അംഗീകാരം നൽകണം. എയ്ഡഡ് സ്ഥാപനങ്ങളിൽ നിന്നും സമർപ്പിക്കുന്ന ശമ്പളബില്ലുകളടക്കം സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവർ ശ്രദ്ധിക്കണം. കൗണ്ടർ സിഗ്‌നേച്ചർ ചെയ്യുന്നതിനുള്ള മൊഡ്യൂൾ എങ്ങനെ ഉപയോഗിക്കണമെന്നതു സംബന്ധിച്ച വിവരങ്ങൾക്ക് സ്പാർക്ക് വെബ്‌സൈറ്റ് സന്ദർശിക്കണം.