
മലയിൻകീഴ്: മലയിൻകീഴ് ജംഗ്ഷനിലും പരിസര പ്രദേശത്തുമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന മാനസിക വിഭ്രാന്തിയുള്ള നാടോടി സ്ത്രീയെ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. പ്രദേശത്തുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി വ്യാപക പരാതി ഉയർന്നതോടെ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പൊലീസിൽ വിവരമറിയിച്ചു. പൊലീസും പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു, പഞ്ചായത്ത് അംഗം കെ.അജിതകുമാരി എന്നിവരുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞബുധനാഴ്ച പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ഇവർ വഴിയാത്രക്കാരെയും കുട്ടികളെയും കല്ലെറിയുന്നതായും അസഭ്യം
വിളിയ്ക്കുന്നതായും മലയിൻകീഴ് ഗവ. ഗേൾസ് സ്കൂൾ അധികൃതരും ഇവർക്കെതിരെ പരാതി നൽകിയിരുന്നു. നാടോടിസ്ത്രീയെ ഭയന്ന് യാത്രക്കാർ ബുദ്ധിമുട്ടുന്നത് കേരളകൗമുദി ഇക്കഴിഞ്ഞ 12ന് വാർത്ത നൽകിയിരുന്നു.