
തിരുവനന്തപുരം: ആടു വസന്തയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് ഇന്ന് മുതൽ നവംബർ 5 വരെ നടക്കും. യജ്ഞത്തിലൂടെ 4 മാസത്തിനു മുകളിൽ പ്രായമുള്ള പതിമൂന്നര ലക്ഷത്തോളം ആടുകൾക്കും,1500ഓളം ചെമ്മരിയാടുകൾക്കും പ്രതിരോധ കുത്തിവയ്പ് നൽകാനാണ് മൃഗസംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്. മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരും,ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരും കർഷകരുടെ വീടുകളിൽ എത്തി സൗജന്യമായി പ്രതിരോധ കുത്തിവയ്പ്പ് നൽകും. കുത്തിവയ്പ്പിന്റെ വിവരങ്ങൾ ദേശീയതലത്തിലുള്ള 'ഭാരത് പശുധൻ' പോർട്ടലിൽ റിപ്പോർട്ട് ചെയ്യും. പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിനായി സംസ്ഥാനമൊട്ടാകെ 1819 സ്ക്വാഡുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നു ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്ട് കോർഡിനേറ്റർ അറിയിച്ചു.
വനിതാ സ്വയംസഹായ
സംഘങ്ങൾക്ക് വായ്പ
തിരുവനന്തപുരം: സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണനക്ഷേമ വികസന കോർപ്പറേഷൻ (കെ.എസ്.പി.എം.എം.ഡബ്ലിയു.ഡി.സി) വനിതാ സ്വയംസഹായ സംഘങ്ങൾക്ക് നൽകുന്ന വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 25. കുടുംബശ്രീ സി.ഡി.എസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും കോർപ്പറേഷൻ മാർഗ്ഗരേഖയിൽ വായ്പാ യോഗ്യത നേടിയിട്ടുള്ള സ്വയംസഹായ സംഘങ്ങൾ ബന്ധപ്പെട്ട സി.ഡി.എസ് മുഖേനെ അപേക്ഷ നൽകണം. വിവരങ്ങൾക്ക്:www.keralapottery.org.