തിരുവനന്തപുരം:ആർഷവിദ്യാ പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിൽ കിഴക്കേകോട്ട അഭേദാശ്രമ ഓഡിറ്റോറിയത്തിൽ കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ 'മുണ്ഡകോപനിഷത്' പഠനവും സംശയ നിവാരണവും ഇന്ന് വൈകിട്ട് 6ന് നടക്കും. 5.30ന് ശ്രീപദ്മനാഭ ഭക്തമണ്ഡലിയുടെ നേതൃത്വത്തിൽ ശ്രീവിഷ്ണുസഹസ്രനാമ സ്തോത്രപാരായണത്തോടെ സത്‌സംഗം ആരംഭിക്കും.നാളെ രാവിലെ 9.30 മുതൽ പ്രാവച്ചമ്പലം തപോവനാശ്രമത്തിൽ സ്വാമിജിയുടെ നേതൃത്വത്തിൽ ഭഗവദ്ഗീതാപഠനവും സത്‌സംഗവും ഉണ്ടാകും.