വിഴിഞ്ഞം: റൈസ് ഫോർട്ടിഫിക്കേഷൻ സാങ്കേതിക സഹായയൂണിറ്റും,വെള്ളായണി കാർഷിക കോളേജിലെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സെമിനാർ സമാപിച്ചു.ഡോ.നോസോമി,​അവിനാശലിംഗം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോംസയൻസ് ഡെപ്യൂട്ടി ഡീൻ ഡോ.കൽപ്പന.സി.എ,ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.അനിത്.കെ.എൻ,കാർഷിക കോളേജ് ഗവേഷണ വിഭാഗം മേധാവി ഡോ.ഫൈസൽ എം.എച്ച്,വിള പരിപാലന വിഭാഗം മേധാവി ഡോ.ശാലിനി പിള്ള,സെക്രട്ടറി ഡോ.ബീല.ജി.കെ, കമ്മ്യൂണിറ്റി സയൻസ് വിഭാഗം പ്രൊഫ.ഡോ.സുമ ദിവാകർ എന്നിവർ സംസാരിച്ചു.പ്രബന്ധ - പോസ്റ്റർ മത്സരങ്ങളിൽ വിജയികളായവർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.