തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ സി -ഡിറ്റിനുവേണ്ടി പ്രവർത്തിച്ച വീഡിയോഗ്രാഫർമാർക്ക് കളക്ടറേറ്റിൽനിന്ന് വേതനം ലഭിച്ചില്ലെന്ന് പരാതി.സി -ഡിറ്റിലെ ഉദ്യോഗസ്ഥർ വീഡിയോഗ്രാഫർമാരെ കബളിപ്പിക്കുകയാണെന്ന് ഭാരതീയ ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് സംഘ് ഭാരവാഹികളായ എസ്.ജയശങ്കർ,വഴയില പ്രസാദ്,ദൃശ്യ സിനു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

സംഘടന സി -ഡിറ്റുമായുണ്ടാക്കിയ കരാറിന് വിരുദ്ധമായി കളക്ടറേറ്റിലെ ഉദ്യോഗസ്ഥർ ഡ്യൂട്ടിസമയം എട്ടുമണിക്കൂറിൽനിന്ന് 24 മണിക്കൂറായി നീട്ടുകയും പകുതിയോളം തുക വെട്ടിക്കുറയ്ക്കുകയും ചെയ്തെന്ന് ഭാരവാഹികൾ പറഞ്ഞു.