പാലോട്: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ഡോ.അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂളിൽ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ നിയമ ബോധവത്കരണം, കുട്ടികളുടെ അവകാശങ്ങൾ, കടമ എന്ന വിഷയത്തിൽ സെമിനാറും സംവാദവും സംഘടിപ്പിച്ചു.ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി സബ് ജഡ്ജി എസ്.ഷംനാദ് ഉദ്ഘാടനം ചെയ്തു.വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ സൂപ്രണ്ട് താര.ബി സ്വാഗതം പറഞ്ഞു.ടി.ഇ.ഒമാരായ നസീർ,എ.പ്രദീപ് കുമാർ,വി.ജി.രാജേഷ്,പ്രിൻസിപ്പൽ കെ.വി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.സ്കൂൾ ലീഡർ അവിജ നന്ദി പറഞ്ഞു