തിരുവനന്തപുരം: ഉദ്യോഗസ്ഥരിലും കരാറുകാരിലുമുൾപ്പെടെ ഒരു ചെറിയ വിഭാഗത്തിന് തെറ്റായ പ്രവണതകളുണ്ടെന്നും അതിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. വഴയില പഴകുറ്റി നാലുവരിപ്പാത വികസനത്തിന്റെ ആദ്യ റീച്ചിലുൾപ്പെടുന്ന കരകുളം മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനമൊട്ടാകെ ശ്രദ്ധ ആകർഷിക്കുന്ന പദ്ധതിയായിരിക്കുമിത്. സാമ്പത്തികമായും സാമൂഹികമായും നാടിന്റെ പുരോഗതിക്ക് പദ്ധതി ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുന്നതിന് കഠിനമായി പരിശ്രമിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.

ഏണിക്കര ജംഗ്ഷനിൽ നടന്ന ചടങ്ങിൽ എം.എൽ.എമാരായ ജി.സ്റ്റീഫൻ,വി.കെ.പ്രശാന്ത്,​

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,മുൻ എം.എൽ.എ മാങ്കോട് രാധാകൃഷ്ണൻ,നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി,കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാറാണി, ബ്ലോക്ക്ഗ്രാമപഞ്ചായത്തംഗങ്ങൾ, കെ.ആർ.എഫ്.ബി പ്രോജക്ട് ഡയറക്ടർ എം.അശോക് കുമാർ,എക്സിക്യൂട്ടീവ് എൻജിനിയർ രാജമോഹൻ തമ്പി പി.എസ് എന്നിവരും പങ്കെടുത്തു.