പി.ടി.പി നഗർ ജലസംഭരണിയിൽ നിന്ന് കാലടി ഭാഗത്തേക്ക് ശുദ്ധജലമെത്തിക്കുന്ന 600 എം.എം പൈപ്പ് ലൈനിൽ പാങ്ങോട് ഹനുമാൻ ക്ഷേത്രത്തിനു സമീപം രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനുള്ള അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നും നാളെയും ജലവിതരണം തടസപ്പെടും.ഇന്ന് ഉച്ചയ്ക്ക് 2 മുതൽ നാളെ ഉച്ചയ്ക്ക് 2വരെ പൂജപ്പുര, കരമന, ആറന്നൂർ, മുടവൻമുകൾ, നെടുംകാട്, കാലടി, തൃക്കണ്ണാപുരം, പുന്നയ്ക്കാമുഗൾ, തിരുമല, വലിയവിള, പി.ടി.പി ന​ഗർ, കാഞ്ഞിരംപാറ, പാങ്ങോട്, വാഴോട്ടുകോണം, വട്ടിയൂർക്കാവ് വാർഡുകളിലെ ജലവിതരണമാണ് നിറുത്തിവയ്ക്കുക. ഉയർന്ന സ്ഥലങ്ങളിൽ ജലവിതരണം പൂർവസ്ഥിതിയിലാകാൻ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് 48 മണിക്കൂർ കൂടി വേണ്ടിവരുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.