തിരുവനന്തപുരം : മനസ് (മലയാള നാടക സഹൃദയ സംഘം) സംഘടിപ്പിച്ച കെ.എ.അസീസ് അനുസ്മരണ
സമ്മേളനം ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. കവിയും സംവിധായകനുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു.കാഥികൻ അയിലം ഉണ്ണിക്കൃഷ്ണൻ,പ്രവാസി ഭാരതി വിഷ്വൽ റേഡിയോ ചെയർമാൻ ചന്ദ്രസേനൻ,കെ.എ അസീസിന്റെ മകൻ രാജാ അസീസ്,ഡോക്യുമെന്ററി സംവിധായകൻ കാഞ്ഞിരംപാറ രവി,ചലച്ചിത്ര,സീരിയൽ താരം വഞ്ചിയൂർ പ്രവീൺകുമാർ,നാടക സംവിധായകൻ സുരേഷ് ദിവാകരൻ,മനസ്സ് സെക്രട്ടറി കല്ലിയൂർ രവിചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രേംകുമാർ,അയിലം ഉണ്ണിക്കൃഷ്ണൻ, സുരേഷ് ദിവാകരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ആറ്റിങ്ങൽ ശ്രീധന്യയുടെ നാടകം 'അപ്പ 'അരങ്ങേറി.